കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകൾ വിസ്മയയും. സിനിമ ലോകത്തേയ്ക്ക് കാലെടുത്തുവയ്ക്കുന്നതിന് മുന്നോടിയായാണ് വിസ്മയ അമ്മയ്ക്കൊപ്പം മൂകാംബിയിലെത്തിയത്. ക്ഷേത്രാചാരപ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു.
മൂകാംബിക ക്ഷേത്രത്തിലെത്തിയ ഇരുവർക്കും ദേവിയെക്കുറിച്ചുള്ള പുസ്തകം സമ്മാനമായി നൽകി.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ വിസ്മയ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്നു.
മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് എന്നിവരടക്കം കുടുംബസമേതമാണ് വിസ്മയ ചടങ്ങിൽ പങ്കെടുത്തത്.